പുത്തന്‍ സ്റ്റെലിഷ് ലുക്കുമായി മമ്മൂട്ടി. വെള്ള ടീഷർട്ടും ബ്ളൂ ജീൻസും അണിഞ്ഞ് തലയിൽ കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചു നില്ക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മമ്മൂട്ടി തന്നെയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വന്നതിനു പിന്നാലെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
'പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആന്ന, ഇടയ്ക്ക് ഇടയ്ക്ക് വരുന്നു, ഒരു ഫോട്ടോ ഇട്ടു സോഷ്യല്‍ മീഡിയ കത്തിക്കുന്നു പോകുന്നു, റിപ്പീറ്റ്..., ഇങ്ങളിത് എന്ത് ഭാവിച്ചാണ്?' തുടങ്ങിയ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
കഴിഞ്ഞദിവസം ടർബോ ലുക്കിൽ താരം വോട്ട് ചെയ്യാനെത്തിയിരുന്നു. ഭാര്യ സുൽഫത്തിനൊപ്പം കാറോടിച്ചാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.