കരയിപ്പിച്ച് കമൽ; 'പോർകണ്ട സിങ്കം' ലിറിക്കൽ വിഡിയോ; വിക്രമിനായി കാത്തിരിപ്പ്

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ് അണിയിച്ചൊരുക്കുന്ന വിക്രം. കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'പോർകണ്ട സിങ്കം' എന്ന് തുടങ്ങുന്ന ഗാനം പുത്രവാൽസല്യത്തിന്റെ വൈകാരികത നിറഞ്ഞതാണ്. ഈ ഗാനം കൂടി പുറത്തിറങ്ങിയതോടെ ഉലകനായകൻ കമൽഹാസന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 

ജൂണ്‍ 3 ന് വിക്രം റിലീസ് ചെയ്യും. റിലീസിന് മുമ്പേ സിനിമയുടെ ഒടിടി റിലീസ് അവകാശം ഡിസ്‌നി ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി.അഞ്ചു ഭാഷകളിലെയും സാറ്റലൈറ്റ്, ഒടിടി വിതരണാവകാശമാണ് സ്വന്തമാക്കിയത്. ഒടിടി റൈറ്റ്‌സിലൂടെ നൂറു കോടി ക്ലബ്ബില്‍ റിലീസിന് മുമ്പേ ചിത്രം എത്തി.