‘ഉസ്താദിലെ’ അനിയത്തി ആദ്യം മഞ്ജു; ഒടുവിൽ ദിവ്യ ഉണ്ണി; കാരണം?

divya-mohanlal-manju
SHARE

മോഹൻലാൽ നായകനായി എത്തിയ മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നാണ് ഉസ്താദ്. 1999ൽ റിലീസായ ചിത്രത്തിൽ നായകന്റെ പെങ്ങൾ വേഷത്തിൽ തിളങ്ങിയത് നടി ദിവ്യ ഉണ്ണിയാണ്. എന്നാൽ ദിവ്യ ഉണ്ണിക്ക് പകരം ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ്. സിനിമയുടെ സംവിധായകൻ സിബി മലയിൽ തന്നെയാണ് ഈകാര്യം വെളിപ്പെടുത്തിയത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെ പറ്റി പറഞ്ഞത്. ഉസ്താദ് സിനിമയുടെ ആദ്യ ഷെഡ്യുൾ ദുബായ് നടക്കുമ്പോഴാണ് മഞ്ജു വിവാഹിതയാകുന്ന വാർത്ത അറിയുന്നത്. അങ്ങനെയാണ് ദിവ്യ ഉണ്ണിയിലെത്തിയത്. സിനിമയിലെ മോഹൻലാൽ-ദിവ്യ ഉണ്ണി സഹോദര ബന്ധം പ്രേക്ഷക കയ്യടി നേടിയിരുന്നു. വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന ഗാനം ഇന്നും ഹിറ്റാണ്. ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് ഉസ്താദ് നിർമ്മിച്ചത്.

MORE IN ENTERTAINMENT
SHOW MORE