രാജ രാജ ചോളൻ ഹിന്ദുവല്ലെന്ന് വെട്രിമാരൻ; തുണച്ച് കമൽ; വിവാദമാക്കി ബിജെപി

രാജ രാജ ചോളൻ ഹിന്ദുമത വിശ്വാസിയായിരുന്നില്ലെന്ന് സംവിധായകൻ വെട്രിമാരന്‍. നമ്മുടെ ചിഹ്നങ്ങളെ നിരന്തരമായി നമ്മില്‍ നിന്നും തട്ടിയെടുക്കുകയാണ്. വള്ളുവരെ കാവി പൂശുകയും രാജ രാജ ചോളനെ ഹിന്ദുവെന്ന് വിളിക്കുകയും ചെയ്യുന്നത് തുടരുകയാണ് എന്നാണ് വെട്രിമാരന്റെ പ്രസ്താവന. വെട്രിമാരനെ പിന്തുണച്ച് ക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽ ഹാസൻ രം​ഗത്തെത്തി.

വെട്രിമാരന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി ഇപ്പോൾ രംഗത്തെത്തി. ഇതോടെ വിവാദം കനക്കുകയാണ്. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ റിലീസിന് പിന്നാലെയാണ് വെട്രിമാരന്റെ പ്രതികരണം. അതേസമയം, വെട്രിമാരന്റെ പ്രതികരണത്തിനെതിരെ ബിജെപി രംഗത്തെത്തി. രാജ രാജ ചോളന്‍ ഹിന്ദു രാജാവാണെന്ന് ബിജെപി നേതാവ് എച്ച് രാജ പറഞ്ഞു. 

'നമ്മുടെ പ്രതീകങ്ങളെല്ലാം തുടർച്ചയായി തട്ടിപ്പറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് ഒരു ചടങ്ങിനിടെ വെട്രിമാരൻ പറഞ്ഞത്. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇത്‌ അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. സിനിമ ഒരു പൊതു മാധ്യമമായതിനാൽ, ഒരാളുടെ പ്രാതിനിധ്യം സംരക്ഷിക്കാൻ രാഷ്ട്രീയം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും വെട്രിമാരൻ പറഞ്ഞു'.

ഹിന്ദു മതം എന്ന പ്രയോ​ഗം രാജ രാജ ചോളന്റെ കാലഘട്ടത്തിലുണ്ടായിരുന്നില്ലെന്ന് വെട്രിമാരനെ പിന്തുണച്ചുകൊണ്ട് കമൽ ഹാസൻ പറഞ്ഞു. വൈണവം, ശൈവം, സമാനം എന്നിങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം കൊണ്ടുവന്നത്. തൂത്തുക്കുടിയുടെ പേര് അവർ എങ്ങനെ മാറ്റിയെന്നത് തന്നെ ഇതിനുള്ള ഉദാഹരണം. കമൽ ഹാസൻ പറഞ്ഞു.