എസ്.പി.ബിക്ക് ഗാനാര്‍ച്ചന; ഹൃദയം പകുത്ത് ശരത്തിന്റെ 'ഓര്‍മപ്പാട്ട്'

എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഓര്‍മയ്ക്ക് മുന്നില്‍ സംഗീതസംവിധായകന്‍ ശരത്തിന്‍റെ ഗാനാര്‍ച്ചന. എസ്പിബിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തിലാണ് സംഗീതം ചെയ്ത് ആലപിച്ച് ശരത് തമിഴില്‍ ഓര്‍മ്മപ്പാട്ട് പുറത്തിറക്കിയത്. 

‌ഹൃദയം പകുത്ത് പാടുകയാണ് ശരത്.  എസ്പിബി ശരത്തിന് ആരായിരുന്നു എന്ന് ഈ പാട്ട് കേട്ടാലറിയാം. വിയോഗത്തിന്‍റെ വേദനയ്ക്ക് ഒരാണ്ട് തികയുമ്പോള്‍ ഒരു പാട്ടുകാരന്‍ മറ്റൊരു പാട്ടുകാരന് ഇതില്‍പരം വേറെന്ത് സമ്മാനിക്കാന്‍.

ഒരു പാട്ടായി കോടിക്കണക്കിന് കാലം ജീവിക്കട്ടെ എന്നാണ് ശരത് പാടിവയ്ക്കുന്നത്. കവിവര്‍മനാണ് വരികളെഴുതിയത്. ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു