കേട്ടാലും കേട്ടാലും മതിവരില്ല ആ പാട്ടുകൾ..; മഹാഗായകന്റെ ഓർമകൾക്ക് ഒരാണ്ട്

നൂറാവര്‍ത്തി കേട്ടാലും മതിവരാത്ത പാട്ടുകളാണ് എസ്.പി. ബാലസുബ്രഹ്മണ്യം നമുക്ക് സമ്മാനിച്ചത്. ഏറ്റവും ഇഷ്ടപ്പെട്ട പത്തുപാട്ട് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാകും. ഒരുകൊല്ലമല്ല എത്രംകൊല്ലം കഴിഞ്ഞാലും ആ ഗാനങ്ങളിലൂടെ എസ്.പി.ബി സാന്നിധ്യമറിയിച്ചുകൊണ്ടേയിരിക്കും.

നമുക്ക് എത്രത്തോളം പാട്ടിനോട് ഇഷ്ടമുണ്ടോ അതിനെക്കാള്‍ എത്രോമടങ്ങാണ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന് ക്ക് സംഗീതത്തോടുള്ള കാതല്‍. അതുകൊണ്ടുതന്നെയാണ് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ഈ ഗായകന്‍ എല്ലാ ശൈലിയും വരുതിയിലാക്കിയത് ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി കെ.വി മഹാദേവന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം എസ്.പി.ബിയുടെ മാസ്റ്റര്‍പീസുകളിലൊന്നാണ്

1969 ല്‍ അടിപ്പെണ്‍ എന്ന എം.ജി.ആര്‍. ചിത്രത്തിന് വേണ്ടിയുള്ള ആദ്യ ഗാനം ഇന്നും ഹൃദ്യം എസ്.പി.ബിയുടെ സ്വരസാധ്യതകള്‍ പരമാവധി പുറത്തുകൊണ്ടുവന്നത് ഇളയരാജയാണ് അറുപതുകളുടെ ഒടുവിലും എഴുപതുകളിലും വിന്ധ്യന് തെക്ക് എതിരാളികളില്ലാത്ത ഗായകന് ക്രമേണ  ഗായകരിലെ സൂപ്പര്‍ സ്റ്റാറായി മാറുകയായിരുന്നു എസ്.പി.ബി. ഒന്നാന്തരം മെലഡികളുമ ആ ശാരീരത്തിന് വഴങ്ങി അക്കാലത്തെ മിക്കനായകന്മാരും പാടിയത് എസ്.പി.ബിയുടെ ശബ്ദത്തില്‍ . മാറിവന്ന തലമുറകളിലെ സംഗീത സംവിധായകരുടെയും ഇഷ്ട ഗായകന്‍ വിദ്യാസാറിന് മാത്രമല്ല സാക്ഷാല്‍ എ.ആര്‍. റഹ്മാനും ആ സ്വരശുദ്ധി ആസ്വദിച്ചു മലയാളത്തില്‍ എസ്.പി.ബി ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ നല്‍കി.എങ്കിലും ഇന്നും സൂപ്പര്‍ഹിറ്റ് 1969 ല്‍ കടല്‍പ്പാലത്തിന് വേണ്ടി  ജി. ദേവരാജന്‍ എസ്.പി. ബിക്ക് നല്‍കി ആദ്യ ഗാനം തന്നെ ആറുതവണ ദേശീയ പുരസ്കാരം നേടി എസ്.പി.ബി.  1981 ല്‍  ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഈ ഹിന്ദി ഗാനം ഒാര്‍ക്കാതിരിക്കുന്നതെങ്ങനെ  അങ്ങനെ പറഞ്ഞാലും കേട്ടാലും മതിവരാത്ത ഏത്രയെത്രപാട്ടുകള്‍. എസ് പി.ബി തന്നെ ഈണമിട്ട ഈ ഒരുഗാനം കൂടി മാനംതീര്‍ന്നുപോകാം, ആ ഇഷ്ടം ഒരിക്കലും തീരുന്നില്ല