‘ഡിവോഴ്സ്’ തിയേറ്ററുകളിൽ; വനിതകൾക്കായുള്ള പദ്ധതിയിലെ ആദ്യ ചിത്രം

വനിതാസംവിധായകരെ പ്രോല്‍സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം തീയറ്ററില്‍. ഐ.ജി. മിനി സംവിധാനം ചെയ്ത ഡിവോഴ്സ് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള ആറുസ്ത്രീകളുടെ ജീവിതാനുഭവങ്ങളാണ് ഡിവോഴ്സിന്റെ പ്രമേയം. ജീവിത പങ്കാളിയില്‍ നിന്ന് ഏല്‍ക്കുന്ന പീഡാനുഭവങ്ങള്‍ സഹിക്കാനാകാതെ ഇവര്‍ തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിപാഹാരം കാണാന്‍ ശ്രമിക്കുന്നു.

വനിതാസംവിധായകരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഒന്നരക്കോടിരൂപ സഹായം ഉപയോഗിച്ച് നിര്‍മിച്ച ആദ്യചിത്രമാണിത്. തിരഞ്ഞെടുക്കപ്പെട്ട രണ്ടുചിത്രങ്ങള്‍ക്കാണ് ഒന്നരക്കോടി രൂപവീതം സഹായം നല്‍കിയത്. നാടകരംഗത്ത് ഉള്‍പ്പടെ ദൃശ്യമാധ്യമരംഗത്ത് മികവുതെളിയിച്ച ഐ.ജി. മിനിയാണ് ഡിവോഴിന്റെ സംവിധായിക

പദ്ധതിപ്രകാരം അടുത്തവര്‍ഷത്തെ സംവിധായകരെ ഉടന്‍കണ്ടെത്തും. അതിനുള്ള തിരകഥകള്‍ ക്ഷണിച്ചുകഴിഞ്ഞു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് മന്ത്രി എ.കെ. ബാലന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 

ചലച്ചിത്രനിര്‍മാണത്തിന് ഈ രൂപത്തില്‍ സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു