ചലച്ചിത്രോത്സവ വേദിയില്‍ പ്രതിഷേധം; സംവിധായിക കുഞ്ഞില കസ്റ്റഡിയില്‍

കോഴിക്കോട് വനിതാ ചലച്ചിത്രോത്സവ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് സംവിധായിക കുഞ്ഞില മസിലമണി കസ്റ്റഡിയില്‍. തന്റെ ചിത്രം മേളയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി.  കെ.കെ.രമ എംഎല്‍എയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റേഴ്സ് എന്ന സിനിമയിലെ അസംഘടിത സംവിധാനം ചെയ്തത് കുഞ്ഞില മസില മണിയാണ്. വിഡിയോ റിപ്പോർട്ട് കാണാം.