‘ഇതാണെടാ അമ്മ’; കുഞ്ഞുങ്ങളെ രക്ഷിക്കുന്ന കോഴി; ഉന്നമിട്ട് ഷമ്മി; വിഡിയോ

തന്റെ കുഞ്ഞുങ്ങളെ തട്ടിയെടുക്കാനെത്തിയ പരുന്തിനെ ആക്രമിക്കുന്ന അമ്മക്കോഴിയുടെ വിഡിയോ പങ്കുവച്ച് നടൻ ഷമ്മി തിലകൻ. വളരെ ശൗര്യത്തോടെ തന്നെ പരുന്തിനെ ആക്രമിച്ച് അവശയാക്കി കുഞ്ഞുങ്ങളെ കാക്കുകയാണ് ഈ കോഴി. ഇതാണെടാ അമ്മ,  ഇതായിരിക്കണമെടാ അമ്മ എന്ന തലക്കെട്ടോടെയാണ് ഷമ്മി തിലകൻ ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഷമ്മി തിലകൻ പങ്കുവച്ച വിഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. താരസംഘടനയായ 'അമ്മ'യെ ആണോ ഉദ്ദേശിച്ചതെന്നാണ് പലരും വിഡിയോ കണ്ട് ചോദിക്കുന്നത്. 'അമ്മ' എടുക്കുന്ന പല നിലപാടുകളോടും ഷമ്മി തിലകൻ പ്രത്യക്ഷമായി തന്നെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ വിഡിയോ ട്രോൾ ആണോയെന്നാണ് പലരും കമന്റ ചെയ്യുന്നത്.

വിഡിയോ കാണാം: