കൊല്‍ക്കത്തയുടെ ഹൃദയത്തുടിപ്പില്‍ മായാതെ റായ്; മകന്‍റെ ഓര്‍മകളിലൂടെ

Sathyajith-Ray
SHARE

ഇന്ത്യൻ സിനിമയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റായ്‌യുടെ 103 ആം ജന്മദിനമാണ് ഇന്ന്. കൊൽക്കത്തയുടെ ഹൃദയത്തുടിപ്പിൽ സത്യജിത് റായ് ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. മകനും സംവിധായകനുമായ സന്ദീപ് റായ് പിതാവിനെക്കുറിച്ചുള്ള ഓർമകൾ മനോരമ ന്യൂസിനോട് പങ്കുവച്ചു.

സത്യജിത് റായ്, ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള സംവിധായകൻ. 1921 മേയ് 2 ന് കൊൽക്കത്തയിൽ ജനനം. സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ, ഗാനരചയിതാവ്, പത്രാധിപർ, ഇല്ലസ്ട്രേറ്റർ, കാലിഗ്രാഫർ, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പരസ്യ നിർമാണ കമ്പനിയിൽ വിഷ്വലൈസറായി കരിയർ തുടങ്ങി. വിൽസ് സിഗരറ്റ് കവർ ഡിസൈൻ ചെയ്തതും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാര ഫലകം രൂപ കൽപന ചെയ്തതും റായ്‌യാണ്. ഫിലിം സൊസൈറ്റിക്ക് തുടക്കമിട്ടു. 1955ൽ പഥേർ പാഞ്ചാലി വരുന്നു. 32 ദേശീയ പുരസ്ക്കാരങ്ങൾ. ഓസ്ക്കറും ഭാരതരത്നയും നൽകി ആദരിച്ചു.

Sandeep Rai shares his memories Sathyajith Rai 

MORE IN ENTERTAINMENT
SHOW MORE