'ക്യാമറയെ കുറിച്ച് പഠിപ്പിച്ചതിന് നന്ദി'; ഫോക്കസ് പുള്ളർ ലാലിന് പൃഥ്വിയുടെ ആദരാഞ്ജലി

അന്തരിച്ച സീനിയർ ഫോക്കസ് പുള്ളർ ലാലിന് പൃഥ്വിയുടെ ആദരാഞ്ജലി. ക്യാമറയെ കുറിച്ച് തനിക്ക് പകർന്ന് തന്ന പാഠങ്ങൾക്ക് നന്ദിയെന്ന് പൃഥ്വി ആദരപൂർവം ഫെയ്സ്ബുക്കിൽ കുറിച്ചു. ക്യാമറയെ കുറിച്ചും ലെൻസിങിനെ കുറിച്ചും ലാലിൽ നിന്നാണ് പഠിച്ചതെന്നും കുറിപ്പിൽ താരം പറയുന്നു. 

പൃഥ്വിയുടെ കുറിപ്പിങ്ങനെ.. ‘റെസ്റ്റ് ഇൻ പീസ് ലാലേട്ടാ. ഞാൻ ക്യാമറയെക്കുറിച്ചും ലെൻസിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് താങ്കളിൽ നിന്നാണ്. ക്യാമറ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ് താങ്കൾ അതിനെ ഉപയോഗപ്പെടുത്തുന്നതെന്നും എന്നെ പഠിപ്പിച്ചതിന് നന്ദി'

ഇന്നലെയാണ് ലാൽ അന്തരിച്ചത്. അനന്ദ് സിനി സർവീസിൽ ജോലി ചെയ്തിരുന്ന ആളാണ് ലാൽ. മലയാളത്തിലെ മിക്ക ടെക്നീഷ്യന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ചലച്ചിത്ര മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന് ആദരമർപ്പിച്ചു.