ഡബിൾ മോഹനനായി പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' ആരംഭിച്ചു

ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ ആസ്പദമാക്കി യൻ നമ്പ്യാർ ഒരുക്കുന്ന ചിത്രത്തിൽ  സെറ്റിൽ ജോയിൻ ചെയ്ത് പൃഥ്വിരാജ്. വിലായത്ത് ബുദ്ധ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം മറയൂരിൽ ആരംഭിച്ചിരുന്നു. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോൾ നായകനോടൊപ്പം നിറഞ്ഞു നിൽക്കുന്ന തൂവെള്ള ഭാസ്‌കരൻ എന്ന കഥാപാത്രത്തെ കോട്ടയം രമേശും അവതരിപ്പിക്കുന്നു.ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് വിലായത്ത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന  ഈ സിനിമ അദ്ദേഹത്തിന്റെ അകാല വിയോഗതത്ത തുടർന്ന് സച്ചിയുടെ ശിഷ്യനായ ജയന്‍ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.