മത്സ്യകന്യക സ്റ്റൈലില്‍ സാനിയ; വസ്ത്രത്തിന് വിമര്‍ശനം; വൈറല്‍

saniya-iyyappan-birthday-dress
SHARE

ചുരുക്കം കാലംകൊണ്ട് പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. പലപ്പോഴും വസ്ത്രധാരണത്തിന്‍റെ പേരില്‍ താരത്തിന് സോഷ്യല്‍മീഡിയയില്‍ നിന്ന് വ്യാപകമായ സൈബര്‍ ആക്രമണം നേരിടാറുണ്ട്. ഇപ്പോഴിതാ, ഇരുപത്തിരണ്ടാം പിറന്നാൾ ദിനത്തില്‍ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ പേരില്‍ താരം വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. അതേസമയം നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചും കമന്റുകളെത്തിയിരുന്നു.

മത്സ്യകന്യകയുടെ സ്റ്റൈലില്‍ ചുവപ്പു കലര്‍ന്ന മെറൂണ്‍ നിറമുള്ള വസ്ത്രമാണ് സാനിയ ധരിച്ചിരുന്നത്. പ്രായം കൂടും തോറും തുണിയുടെ അളവ് കുറഞ്ഞു വരുകയാണോ? എന്തൊക്കെയാണ് ഈ കൊച്ചു ഗോവയില്‍ നടക്കുന്നത്. ബെര്‍ത്ത് ഡേ ആയിട്ട് നിനക്ക് നല്ലൊരു വസ്ത്രം ധരിച്ചൂടെ എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയെ വിമര്‍ശിച്ച് കൊണ്ട് വരുന്നത്.

അതേസമയം, വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് സാനിയയെന്നും പിറന്നാളിന് തിരഞ്ഞെടുത്ത ഈ വസ്ത്രവും ഇത്തരക്കാർക്കുള്ള മറുപടിയാണെന്നുമാണ് നടിയുടെ ആരാധകര്‍ പറയുന്നത്.

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാനാണ്  നടിയുടെതായി വരാനിരിക്കുന്ന പുതിയ ചിത്രം.

MORE IN ENTERTAINMENT
SHOW MORE