‘സുഹൃത്തുക്കളിൽ നിന്ന് ഒരു മകളുടെ മാതാപിതാക്കളിലേക്ക്..’ വിവാഹ വാർഷികത്തിൽ പൃഥ്വിരാജും സുപ്രിയയും

prithvi-supriya
SHARE

വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകളറിയിച്ച് നടൻ പൃഥ്വിരാജും സുപ്രിയയും. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ ആളുകൾ ഏറ്റെടുത്തു. സുഹൃത്തുക്കളിൽ നിന്ന് ഇൻക്രെ‍ഡിബിളായ ഒരു മകളുടെ മാതാപിതാക്കളായി മാറിയ യാത്ര എന്നാണ് പ്രൃഥിരാജ് കുറിച്ചത്. ഇനിയും വലിയ സ്വപ്നങ്ങൾ കാണാനും വലിയ നേട്ടങ്ങളിലേക്ക് എത്താനും സാധിക്കട്ടെ എന്ന ആശംസയും കുറിപ്പിലുണ്ട്. പരസ്പരം സ്വപ്നങ്ങൾ നേടിയെടുക്കാമെന്നായിരുന്നു സുപ്രിയയുടെ ആശംസ.‌‌‌

ഇനിയുള്ള കാലത്തിൽ തങ്ങളുടെ യാത്ര എവിടെയെത്തുമെന്ന് കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് എഴുതി. തങ്ങളുടെ 13 വർഷത്തെ ജീവിതത്തെ ഓർക്കുന്ന തരത്തിലായിരുന്നു സുപ്രിയയുടെ പോസ്റ്റ്. ഇരുവരു‌ടെയും പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരുമെത്തി.

2011 ഏപ്രിൽ 25നായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയ സിനിമാ നിർമാതാവായി

MORE IN ENTERTAINMENT
SHOW MORE