സല്യൂട്ട് യൂ പാർവ്വതി ചേച്ചീ; പ്രശംസിച്ച് പ്രിയ വാര്യർ; മറുപടി നൽകി താരം

മനു അശോകൻ സംവിധാനം ചെയ്ത് പാർവ്വതി നായികയായെത്തിയ ഉയരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രമുഖരടക്കം നിരവധി പേരാണ് പാർവ്വതിയെയും ഉയരെയെയും പുകഴ്ത്തി രംഗത്തെത്തിയത്. ഇപ്പോഴിതാ യുവതാരം പ്രിയ വാര്യരും ഉയരെ കണ്ടശേഷം പാർവ്വതിയെ വാഴ്ത്തുകയാണ്. 

പാര്‍വ്വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് തങ്ങളുടെ അഭിമാനമാണെന്നും ഐ സല്യൂട്ട് യൂ എന്നുമായിരുന്നു പ്രിയയുടെ പ്രതികരണം. ഉയരെ പോലൊരു ചിത്രം സമ്മാനിച്ചത് സംവിധായകൻ മനുവിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോക്കും പ്രിയ നന്ദി പറഞ്ഞിട്ടുണ്ട്. 

പ്രിയക്ക് നന്ദി അറിയിച്ച് പാർവ്വതിയും രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി നന്ദി അറിയിച്ചത്. 

ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പാർവ്വതി അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ടൊവിനോ തോമസ്, ആസിഫ് അലി, അനാർക്കലി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.