പൂരത്തിന് എതിരെ ഉയർന്ന ശബ്ദങ്ങൾക്ക് നന്ദി; ഇതിന് കാരണം നിങ്ങൾ: പാർവതി

കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളെ ഒഴിവാക്കി തൃശൂർ പൂരം നടത്താനുള്ള തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് നടി പാർവതി തിരുവോത്ത്.  പൂരം ജനക്കൂട്ടമില്ലാതെ നടത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ജനങ്ങള്‍ പൂരത്തിനെതിരെ ഉയര്‍ത്തിയ ശബ്ദമാണെന്ന് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചവര്‍ക്കും, സോഷ്യല്‍ മീഡിയയില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വതി നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

കോവിഡ് വ്യാപിക്കുന്നതിനിടെ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്തു കൊണ്ട് രംഗത്തെത്തിയവരില്‍ ഒരാളാണ് പാര്‍തിയും. പൂരമല്ല വേണ്ടത് അല്‍പമെങ്കിലും മനുഷത്വമാണെന്ന് കഴിഞ്ഞ ദിവസം പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.

MORE IN KERALA