ഗർഭിണികളായി പാർവതിയും പദ്മപ്രിയയും സയനോരയും; 'വണ്ടർ വുമൺ' ട്രെയിലർ പുറത്ത്

ചിത്രം: സ്ക്രീൻഗ്രാബ്, യൂട്യൂബ്

ആകാംക്ഷകൾക്ക് വിരാമമിട്ട് അഞ്ജലി മേനോൻ ചിത്രം ' വണ്ടർ വുമണി' ന്റെ ട്രെയിലർ പുറത്ത്. പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും പദ്മപ്രിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാർവതിയും നിത്യയും സയനോരയും ചിത്രത്തിൽ ഗർഭിണികളായാണ് എത്തുന്നത്. സോണി ലിവിലൂടെ നവംബർ 18 ന് സോണി ലിവില്‍ ചിത്രം റിലീസ് ചെയ്യും.

അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. തിരക്കഥ എഴുതിയിരിക്കുന്നതും അഞ്ജലി തന്നെയാണ്. 2018 ൽ പുറത്തിറങ്ങിയ ' കൂടെ' യ്ക്ക് ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന സിനിമയാണിത്. മനീഷ് മാധവനാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. 

Wonder women trailer