‘പാർവതി; അപ്പപ്പോ കാണുന്നവനെ അപ്പായെന്ന് വിളിക്കാത്തവൾ’: ഷമ്മി തിലകൻ

സ്വന്തം അഭിപ്രായം നഷ്ടങ്ങളൊന്നും ഓർക്കാതെ തുറന്നു പറയാൻ എപ്പോഴും ധൈര്യം കാണിക്കുന്ന താരമാണ് നടി പാർവതി. സമൂഹമാധ്യമങ്ങളിൽ അവരുടെ നിലപാടുകൾക്കും വാക്കുകൾക്കും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിലും കർഷക സമരത്തിലും നിലപാട് സധൈര്യം പറഞ്ഞ നടിയെ അഭിനന്ദിച്ച്  പോസ്റ്റിട്ടിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ‘ചോദ്യം: ആരാണ് പാർവതി? ഉത്തരം: അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..’ ഷമ്മി കുറിച്ചു. 

എല്ലാ തരത്തിലും താന്‍ കർഷകര്‍ക്കൊപ്പമാണെന്ന് പാർവതി കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർവതി പറഞ്ഞിരുന്നു. എഴുതിക്കൊടുത്തത് ട്വിറ്ററില്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന സെലിബ്രിറ്റികളുടെ നടപടി അസഹനീയവും മ്ലേച്ഛവുമാണ്. കര്‍ഷകരെ വിമര്‍ശിക്കുന്ന താരങ്ങളെ തുറന്നു വിമര്‍ശിക്കുന്നു പാര്‍വതി. സത്യത്തില്‍ പ്രൊപ്പഗാണ്ടയുടെ ഭാഗമാകുന്നത് ഇക്കൂട്ടരാണ്.  കർഷകരുടെ സമരത്തിനൊപ്പം നിൽക്കുകയല്ലാതെ മറ്റൊരു വശം തനിക്ക് ചിന്തിക്കാനാവില്ല. താരം വ്യക്തമാക്കി.