‘അടികൊളളുന്നത് മോഹൻലാലിന്; ദിലീപിനെ പിന്തുണയ്ക്കേണ്ട’: രോഷത്തോടെ ബാബുരാജ്

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ദിലീപിനെച്ചൊല്ലിയുള്ള പോര് പരസ്യമാകുന്നു. ദിലീപ് അനുകൂല പക്ഷവും എതിർ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി അമ്മ ട്രഷർ ജഗദീഷിന്റെയും നിർവാഹക സമിതി അംഗം ബാബുരാജിന്റെയും ശബ്ദരേഖ പുറത്തായി. സിദ്ദീഖീന്റെ പത്രസമ്മേളനം ആരുടെ അറിവോടെയെന്ന് മനസ്സിലായില്ലെന്ന് ബാബുരാജ് ശബ്ദരേഖയിൽ പറയുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പർ ബോഡിയുണ്ടോ? അങ്ങനെ ഒരു സൂപ്പർബോഡി തീരുമാനം എടുത്ത് മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ നടക്കില്ല. ദിലീപിനെ പുറത്താക്കാൻ മോഹൻലാൽ സമ്മതിക്കുന്നില്ല എന്നാണു തമിഴ് പത്രവാർത്ത. 

ഇവർ പറയുന്ന കാര്യങ്ങൾക്ക് അടികൊള്ളുന്നത് മോഹൻലാലാണ്. പത്രസമ്മേളനത്തിൽ സിദ്ദീഖ് ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിതച്ചേച്ചിയെ അവിടെ ഉൾപ്പെടുത്തേണ്ട കാര്യവുമില്ല. ദിലീപിനെ പിന്തുണയ്ക്കണമെങ്കിൽ വ്യക്തിപരമായി ചെയ്യട്ടെ, സംഘടനയുടെ പേരിൽ വേണ്ട. അമ്മയ്ക്ക് ദിലീപിനെ പിന്തുണയ്ക്കേണ്ട കാര്യമില്ലെന്നും ബാബുരാജ് പറയുന്നു. 

ഗുണ്ടായിസം പറ്റില്ല; എല്ലാവരുടെയും ചരിത്രം കയ്യിലുണ്ട്: ജഗദീഷ്

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ദിലീപിനെച്ചൊല്ലിയുള്ള പോര് പരസ്യമാകുന്നു. ദിലീപ് അനുകൂല പക്ഷവും എതിർ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറർ ജഗദീഷിന്റെ ശബ്ദരേഖ പുറത്തുവന്നു. അഭിപ്രായം പറയുന്നവരുടെ കരിയർ ഇല്ലായ്മ ചെയ്യുമെന്നും ഒറ്റപ്പെടുത്തുമെന്നുമുള്ള ഗുണ്ടായിസം ഇനി വച്ചുപൊറുപ്പിക്കില്ല. പ്രസിഡന്റിന്റെ പക്വമായ സമീപനത്തിനൊപ്പമാണ് എല്ലാവരും. അതിൽ കവിഞ്ഞൊരു പദവി സംഘടനയിലില്ല. അതിൽ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാട്ടി സംഘടനയെ നിലയ്ക്കു നിർത്താമെന്നു കരുതിയിട്ടുണ്ടെങ്കിൽ നടക്കില്ല. അച്ചടക്കത്തോടെ വാട്സാപ് സന്ദേശത്തിൽ മാത്രമാണ് ഞാനിതു പറയുന്നത്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ പറയാനാവും. എല്ലാവരുടെയും ചരിത്രം എന്റെ കൈയിലുണ്ട്. ഒരുപാടുകാര്യങ്ങൾ എനിക്കറിയാം. അത് പറയിക്കാൻ എന്നെ പ്രേരിപ്പിക്കരുത്. വല്യേട്ടൻ മനോഭാവം ആർക്കും വേണ്ട.  സുഹൃത്തുക്കൾക്കായി വാദിക്കുന്നതു നല്ലകാര്യം. എന്നാൽ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ പാടില്ല.– ശബ്ദരേഖയിൽ ജഗദീഷ് പറയുന്നു. 

19ന് അമ്മ അടിയന്തിര യോഗം

നടന്‍സിദ്ദിഖ് അമ്മയുടെ വക്താവല്ലെന്ന് സംഘടനാനേതൃത്വം. ഇന്നലെ സിദ്ദിഖ് ‘അമ്മ’യുടെ പേരില്‍നടത്തിയ വാര്‍ത്താസമ്മേളനം സംഘടനയുടെ അറിവോടെയല്ലെന്ന് എക്സിക്യുട്ടിവ് അംഗങ്ങള്‍അറിയിച്ചു. സംഘടനയുടെ വക്താവ് ജഗദീഷ് ആണ്. വ്യക്തിതാല്‍പര്യങ്ങള്‍സംരക്ഷിക്കാന്‍സിദ്ദിഖ് സംഘടനയെ ദുരുപയോഗിച്ചു. വാര്‍ത്താസമ്മേനത്തിലെ പരാമര്‍ശങ്ങള്‍പൊതുസമൂഹത്തില്‍'അമ്മ'യുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് പൊതുവികാരം. വാര്‍ത്താസമ്മേളനം നടത്തുന്നത് മറ്റംഗങ്ങള്‍അറിഞ്ഞത് ചാനലുകളിലൂടെയാണ്. പ്രശ്നം ചര്‍ച്ചചെയ്യാന്‍പത്തൊന്‍പതിന് അവെയ്‍ലബിള്‍എക്സിക്യുട്ടിവ് ചേരുമെന്നും ‘അമ്മ’ നേതൃത്വം വ്യക്തമാക്കി. മോഹന്‍ലാല്‍വിദേശത്തുപോകുന്ന സാഹചര്യത്തിലാണ് അടിയന്തരചര്‍ച്ച.