നാല് വര്‍ഷത്തെ പ്രണയം; ശന്തനുവുമായി വേര്‍പിരിയുന്നുവെന്ന് ശ്രുതി ഹാസന്‍

shruthi
SHARE

നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ശന്തനു ഹസാരികയുമായി പിരിയുന്നുവെന്ന് ശ്രുതി ഹാസന്‍. ഇരുവരും പിരിയുന്നതുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ കഴി‍ഞ്ഞ മാസം ഇരുവരും വേര്‍പിരിഞ്ഞെന്നും, കാരണം വ്യക്തിപരമാണെന്നും ഇരുവരോടും ചേര്‍ന്ന് നില്‍ക്കുന്ന വൃത്തങ്ങള്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ഇരുവരും അണ്‍ഫോളോ ചെയ്തതിന് പിന്നാലെയായിരുന്നു ബ്രേക്കപ്പ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നത്.

ഇത് തീര്‍ത്തും സ്വകാര്യമായ ഒന്നാണെന്നും പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നുമാണ് ഇരുവരും പ്രതികരിച്ചത്. ഒരു മാസമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ശന്തനുവിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം ശ്രുതി ഹാസന്‍ കളഞ്ഞിരുന്നു. കുറച്ച് കാലമായി താരം സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, ഇത് ബുദ്ധിമുട്ടുള്ള ഒരു യാത്രയായിരുന്നെന്നും, തന്നെയും മറ്റുള്ളവരെയും പറ്റി പഠിച്ചെന്നും, നമ്മള്‍ ആരാണെന്നും ആരാകണം എന്നതിനെപ്പറ്റി ആര്‍ക്കുവേണ്ടിയും വിട്ടുവീഴ്ച്ച വേണ്ടെന്നുമുള്ള കുറിപ്പോടെയായിരുന്നു താരത്തിന്‍റെ തിരിച്ചുവരവ്.

ശന്തനു ആദ്യം നല്ല സുഹൃത്തായിരുന്നെന്നും കലയോടും സംഗീതത്തോടുമുള്ള ഇഷ്ടമാണ് പരസ്പരം അടുപ്പിച്ചതെന്നും താരം ഒരു അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു. തന്‍റെ മേഖലയില്‍ നല്ല സ്വഭാവമുള്ളവര്‍ കുറവാണെന്നും ശന്തനു പക്ഷേ അങ്ങനെയായിരുന്നില്ലെന്നും, അദ്ദേഹത്തെപ്പോലുള്ളവര്‍ കുറവാണെന്നും ശ്രുതി പറഞ്ഞിരുന്നു. 

MORE IN ENTERTAINMENT
SHOW MORE