അവിസ്മരണീയമായ അനുഭവം; നിങ്ങളെ മിസ് ചെയ്യുന്നു ലാലേട്ടാ...നിവിന്റെ ട്വീറ്റ്

കായംകുളം കൊച്ചുണ്ണി എന്ന ചിത്രം അനൗൺസ് ചെയ്തതോടെ വൻ പ്രതീക്ഷയിലാണ് ആരാധകർ. നായകനായ നിവിൻ പോളിയെക്കാൽ അതിഥി താരമായി എത്തുന്നു മോഹൻലാൽ കഥാപാത്രത്തിന്റെ ലുക്കും എടുപ്പുമെല്ലാം ആരാധകർ വൻ ആഘോഷമാക്കുകയും ചെയ്തു. മോഹൻലാലിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു.

കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ മോഹൻലാലുമായുളള അനുഭവം പങ്കുവെച്ച് നായകൻ നിവിൻ പോളിയുടെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നമുക്ക് പ്രചോദനമാകുന്ന ഇതിഹാസത്തോടോപ്പം ജോലി ചെയ്യാൻ സാധിക്കുകയെന്നാൽ ഒരു അനുഗ്രഹമാണ്. അത് മറക്കാനാകാത്ത അനുഭവം തന്നെയായിരുന്നു. ലാലേട്ടാ.. നിങ്ങളെ ശരിക്കും മിസ് ചെയ്യുന്നു. നിവിൻ ട്വിറ്ററിൽ കുറിച്ചു. 

നിവിന്‍ നായകനായെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായം കുളം കൊച്ചുണ്ണിയില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഇത്തിക്കരപക്കി എന്ന വേഷത്തിലെത്തുന്ന താരത്തിന്റെ സിനിമയിലെ ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു. ഇപ്പോള്‍ സെറ്റില്‍ മോഹന്‍ലാലിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.