ഒടിയനെ കാണാൻ നിക്ക്, ഒപ്പിയെടുക്കാൻ ഒട്ടേറെപ്പേർ

ചെർപ്പുളശ്ശേരി ഒളപ്പമണ്ണ മനയിൽ നടക്കുന്ന ഒടിയൻ സിനിമയുടെ ലൊക്കേഷനിൽ എത്തിയ ലോകപ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് നിക്ക് ഉട്ട് നടൻ മോഹൻ ലാലിന്റെ ചിത്രം കാമറയിൽ പകർത്തുന്നു. ചിത്രം ധനേഷ് അശോകൻ

പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക്ക് ഉട്ടിന് സ്വീകരണമേകി നടൻ മോഹൻലാൽ.‌ ഒടിയൻ സിനിമയുടെ ലൊക്കേഷനാണ് ഇരുവരുടെയും സമാഗമത്തിന് വേദിയായത്.   

വടക്കന്‍ കേരളത്തെ അടുത്തറിയാനായുളള യാത്ര ഒളപ്പമണ്ണമനയുടെ പടികള്‍ ചവിട്ടിയാണ് നിക്ക് ഉട്ട് തുടങ്ങിയത്. തനിക്ക് ഏറെ പ്രിയപ്പെട്ട ക്യാമറയും പിടിച്ചുളള വരവ് നടന്‍ മോഹന്‍ലാലിനെ കാണാനായിരുന്നു...ഒടിയന്‍ സിനിമയുടെ ചിത്രീകരണതിരക്കിലുളള മോഹന്‍ലാല്‍ നിക്കിനെ സ്വീകരിച്ചു..ഒപ്പം ചേര്‍ത്തു നിര്‍ത്തിയും സെല്‍ഫിയെടുത്തും നിക്ക് ഉട്ടായിരുന്നു പിന്നെ ലൊക്കേഷനിലെ താരം. 

ചിത്രം ധനേഷ് അശോകൻ

കുശലം പറഞ്ഞും ഭക്ഷണം കഴിച്ചും നിക്കും മോഹന്‍ലാലും തമ്മിലുളള കാഴ്ചകള്‍ ഒപ്പിയെടുക്കാനും ഇവിടെ ക്യാമറകള്‍ ഏറെയുണ്ടായിരുന്നു. ആയിരം ചിത്രങ്ങള്‍ എടുക്കുന്നതിലല്ല ഏത് ഫ്രെയിമിന് മുന്‍പും ചിന്തിക്കണമെന്ന് നിക്ക് ഉൗട്ടിന്റെ ഉപദേശം.

ആയിരം ചിത്രം എടുക്കുന്നതിൽ അല്ല കാര്യം, ഏത് ഫ്രെയിം വെക്കും മുൻപും ഒരു നിമിഷം ചിന്തിക്കണം. ക്യാമറയെക്കാള്‍ പ്രധാനം ബുദ്ധിയാണ് .

മോഹൻലാലിനൊപ്പം ലൊക്കേഷനിലുളള നടന്‍ പ്രകാശ്്് രാജിനോടും സംവിധായകൻ വി.എ. ശ്രീകുമാര്‍മേനോനോടും വിശേഷങ്ങള്‍ പങ്കുവച്ചാണ് നിക്ക് മനയുടെ വഴിയിറങ്ങിയത്. 

ചിത്രം ധനേഷ് അശോകൻ