ലോകമേളയില്‍ കയ്യടി വാങ്ങി സലിംകുമാറിന്റെ ‘കറുത്ത ജൂതന്‍’

സലിംകുമാറിന്റെ കറുത്തജൂതന് രാജ്യാന്തരചലച്ചിത്രമേളയില്‍ കയ്യടി. മാളയില്‍ അവശേഷിച്ച ജൂതനിലൂടെ കേരളത്തിലെ രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ജൂതസമൂഹത്തിന്റെ ചരിത്രം പറഞ്ഞ ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. 

ജൂതസമൂഹത്തിന്റെ ചരിത്രം കല്ലറകളിലൂടെ തിരഞ്ഞ് മാളയില്‍ ജനിച്ച ആരോണ്‍ ഏലിയാഹൂ നടത്തുന്ന യാത്ര. അപകടത്തില്‍ പെട്ട് ആരോരുമറിയാതെ അബോധാവസ്ഥയില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയിലെപ്പോഴോ ഇസ്രയേല്‍ പിറവിയെടുത്തു, സ്വന്തക്കാരെല്ലാം അവിടേയ്ക്ക് പോയി. തിരിച്ചെത്തിയ ആരോണിന് ഉള്‍ക്കൊള്ളാവുന്നതല്ല കണ്ട കാഴ്ചകള്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം ഇങ്ങ് മാളയില്‍ ആരോണിന്റെ ജീവനെടുക്കുന്നിടത്ത് സിനിമ പ്രേക്ഷകരെ ഞെട്ടിക്കുന്നു.