ആരോടാണ് പ്രിയം? മമ്മൂട്ടിയോ മോഹൻലാലോ? വിജയ്സേതുപതിയുടെ മറുപടി

മമ്മൂട്ടിയോടാണോ മോഹൻലാലിനോടാണോ കൂടുതൽ ഇഷ്ടം? വിജയ്സേതുപതിയോട് ഈ ചോദ്യം രഞ്ജിനി ഹരിദാസിന്റേതായിരുന്നു. മലയാളികൾ ഒരിക്കലും കൃത്യമായി ഉത്തരം പറയാത്ത ഒരു ചോദ്യമാണ് ചോദിക്കാൻ പോകുന്നതെന്ന മുഖവുരയോടെയാണ് അവാർഡ്ദാന ചടങ്ങിൽ രഞ്ജിനി ചോദ്യം ചോദിച്ചത്. ഒരു ചെറുചിരിയോടെ ഒട്ടുസങ്കോചമില്ലാതെ മക്കൾ സെൽവൻ വിജയ്‌സേതുപതി മറുപടി പറഞ്ഞു. ഞാൻ ഒരു മോഹൻലാൽ ഫാനാണ്. മോഹൻലാലിന്റെ തന്മാത്ര കണ്ട് മയങ്ങിപ്പോയിട്ടുണ്ട്. എന്നെങ്കിലും അതുപോലെയൊരു സിനിമ ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹം. 

.സിനിമയിലേക്കെത്താൻ പല വഴികളും നോക്കി നടന്നാണ് ഡബ്ബിങിലേക്ക് എത്തിയ ഒരു കാലം വിജയ് സേതുപതിക്കുണ്ടായിരുന്നു.  പഴയ മലയാളം സിനിമകൾ തമിഴിലേക്ക് ഡബ് ചെയ്ത് ലോക്കൽ കേബിൾ ചാനലുകളിൽ കാണിക്കാറുണ്ട്. ആദ്യം ആൾക്കൂട്ടത്തിലെ ചിലരുടെ ശബ്ദമാണ് ആദ്യം ചെയ്തത്. പിന്നെ, പ്രമോഷൻ കിട്ടി. മോഹൻലാൽ അഭിനയിച്ച ‘വരവേൽപ്പ്’ തനിക്ക് ഒരിക്കലും മറക്കാനാകില്ല എന്നും അതിന്റെ തമിഴ് പതിപ്പിൽ മോഹൻലാലിനുവേണ്ടി ഡബ്ബ്  ചെയ്തത് വലിയ അനുഭവമായിരുന്നുവെന്നും അഭിമുഖങ്ങളിൽ വിജയ് സേതുപതി പറഞ്ഞിട്ടുണ്ട്.