ഗ്ലാമർ ലുക്കിൽ അമല പോൾ; വൈറലായി പുതിയ ഗാനം

അമലപോളും ബോബി സിംഹയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഇറോട്ടിക് ത്രില്ലർ തിരുട്ടുപയലേ 2 ലെ ഏറ്റവും പുതിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.  10 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഗാനം ഇതിനോടകം യൂട്യൂബിൽ കണ്ടത്.  ഇരുവരുടെയും കഥാപാത്രങ്ങളുടെ പ്രണയാർദ്ര നിമിഷങ്ങളും ജീവിതവുമാണ് പാട്ടിലുള്ളത്. 

സാരിയുടുത്ത് തമിഴ് ലുക്കിൽ ഗ്ലാമറസായാണ് ഗാനത്തിൽ അമല പ്രത്യക്ഷപ്പെടുന്നത്. കാർത്തികും ശ്വേത മോഹനും ചേർന്നാണീ ഗാനം പാടിയത്. പാ വിജയ്‍യുടേതാണു വരികൾ. സുശി ഗണേഷൻ സംവിധാനം ചെയ്യുന്ന ചിത്രം അമല പോളിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നു കൂടിയാണ്.  

ഇറോട്ടിക് ത്രില്ലറായ ഈ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം നല്‍കുമെന്നാണ് സംവിധായകന്‍ സുശി ഗണേഷന്റെ പ്രതികരണം. സുശി ഗണേഷന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എജിസ് എന്റര്‍ടൈമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.