ഓണ്‍ലൈനായും വോട്ട് ചെയ്യാമല്ലോ?; നടി ജ്യോതികയെ ട്രോളി സോഷ്യല്‍ ലോകം

actress-jyothika
SHARE

തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള പരാമര്‍ശത്തില്‍ നടി ജ്യോതികയെ കളിയാക്കിയും വിമര്‍ശിച്ചും സോഷ്യല്‍ മീ‍‍ഡിയ. മുംബൈയില്‍ ‘ശ്രീകാന്ത്’ എന്ന ഹിന്ദി ചിത്രത്തിന്‍റെ പ്രമോഷനിടെ നടി ജ്യോതിക നടത്തിയ വോട്ട് പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.  വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്ന താരം. 

തമിഴ്നാട്ടില്‍ ചെന്നൈയിലാണ് ജ്യോതികയ്ക്കും നടനും ഭര്‍ത്താവുമായ സൂര്യയ്ക്കും കുടുംബത്തിനും വോട്ട്. കഴിഞ്ഞ ഏപ്രിലില്‍ 19ന് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി സൂര്യയും കുടുംബവും വോട്ട് ചെയ്ത് മടങ്ങിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ജ്യോതികയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്ന് വോട്ട് രേഖപ്പെടുത്താത്തതിനെ കുറിച്ച് പ്രമോഷന്‍ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ താരത്തോട് ചോദിച്ചത്. അതിന് ജ്യോതിക നല്‍കിയ മറുപടി സൈബറിടം ഏറ്റുപിടിക്കുകയാണുണ്ടായത്.

എല്ലാവര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ പറഞ്ഞ പ്രസ്താവനയിലെ തെറ്റ് മനസിലാക്കി ഉടന്‍ എല്ലാ അഞ്ചുവര്‍ഷം എന്ന്  താരം തിരുത്തി. 'ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കാം. അല്ലെങ്കില്‍ അസുഖമായിരിക്കാം. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമുണ്ടല്ലോ? എല്ലാം പരസ്യമാക്കണമെന്നില്ല. ജീവിത്തിന് അല്‍പ്പം സ്വകാര്യതയുണ്ട്. അതിനെ മാനിക്കുകയും അതിനുളള ഇടം നല്‍കുകയും വേണം' എന്നായിരുന്നു ജ്യോതികയുടെ മറുപടി.

താരത്തിന്‍റെ വാക്കുകളിലെ 'വോട്ട് ചെയ്യാന്‍ ഓണ്‍ലൈനില്‍ അവസരമുണ്ടല്ലോ?' എന്ന പരാമര്‍ശമാണ് സോഷ്യല്‍ ലോകം ട്രോളുന്നത്.  നമ്മള്‍ അറിയാതെ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനം ഉണ്ടോയെന്നാണ് സോഷ്യലിടത്ത് ഉയരുന്ന ചോദ്യം. അതേസമയം ഓണ്‍ലൈന്‍ വോട്ടിങ് നല്ലതല്ലേ എന്നായിരിക്കും താരം ഉദ്ദേശിച്ചതെന്നാണ് ജ്യോതിക പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. 

Actress Jyothika says people can vote online, gets trolled

MORE IN ENTERTAINMENT
SHOW MORE