വിജയ് എന്ന താരബിംബത്തിന് പിന്നിലെ എല്ലാം പറയും; അച്ഛന്‍ പറയുന്നു

നടന്‍ വിജയ്്യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ആത്മകഥയെഴുതുകയാണ്. പതിവ് ആത്മകഥകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകളുടെ സംവിധായകന്‍ കൂടിയായ എസ്.എ.സി എന്ന ചന്ദ്രശേഖരന്‍. യുട്യൂബ് വിഡിയോയായാണ് ആത്മകഥ പുറത്തിറക്കുന്നത്. യാര് ഇന്ത എസ്.എ.എസി എന്ന യുട്യൂബ് ചാനലില്‍ കൂടി വിജയ് എന്ന താരബിംബത്തിനും പിന്നിലുള്ള എല്ലാ കഥകളും വെളിപ്പെടുത്തുമെന്ന് ചന്ദ്രശേഖര്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. വിജയ്്യുമായുള്ള പിണക്കത്തെ കുറിച്ചും വെട്ടിത്തുറന്ന് പറയും. രാഷ്ട്രീയപ്രവേശന വിഷയത്തില്‍ ഒടുവില്‍ വിജയ് തന്റെ നിലപാടിനൊപ്പമെത്തിയോ എന്ന് വിജയ് യോടു ചേദിക്കണമെന്നും എസ്.എ.സി പറഞ്ഞു. വിഡിയോ കാണാം: