‘കണ്ണനെ കൂടാതെ ഒരു മകന്‍ കൂടി, അങ്ങനെ നാലു മക്കളായെനിക്ക്’; വാചാലനായി ജയറാം

jayaram-udanpanam
SHARE

മക്കളെക്കുറിച്ചും മക്കളുടെ വിവാഹത്തെക്കുറിച്ചും വാചാലനായി ജയറാം.  കണ്ണനെ കൂടാതെ തനിക്കിപ്പോള്‍ ഒരു മകന്‍ കൂടിയായെന്ന് ജയറാം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മകള്‍ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം.  മരുമകനെ താന്‍ വിളിക്കുന്നത് കിച്ചു എന്നാണെന്നും ജയറാം മഴവില്‍ മനോരമയുടെ ഉടന്‍ പണം വേദിയില്‍ പറഞ്ഞു. വിവാഹത്തിനും മുന്‍പായിരുന്നു ജയറാം മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും ഉടന്‍ പണം വേദിയില്‍ വാചാലനായത്. 

പാലക്കാട് സ്വദേശിയായ നവനീത് ആണ് മാളവികയുടെ വരന്‍. ഇംഗ്ലണ്ടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മരുമകന്‍. യുഎന്നില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു നവനീതിന്റെ അച്ഛന്‍.  നവനീത് ജനിച്ചത് ബുഡാപെസ്റ്റിലായിരുന്നെന്നും ജയറാം. മാളവികയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ച ജയറാം പിന്നെ മകന്‍ കാളിദാസന്റെ വിവാഹത്തെക്കുറിച്ചും ഉടന്‍ പണം വേദിയില്‍ തുറന്നു സംസാരിച്ചു.  മകന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് താരിണി കാലിംഗരായര്‍ ആണ്. പൊള്ളാച്ചി സ്വദേശിയായ താരിണി മോഡലാണെന്നും ജയറാം പറയുന്നു. 

Actor Jayaram talking about the marriage of son and daughter

MORE IN ENTERTAINMENT
SHOW MORE