ഒറ്റ ഫ്രെയിമില്‍ രണ്ട് മഹാദ്ഭുതങ്ങള്‍; തലൈവരും ബിഗ് ബിയും; വൈറല്‍

amitabh-rajinikanth
SHARE

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടൈയന്‍. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം ബോളിവു‍ഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ തലൈവരും ബിഗ് ബിയും ഒന്നിച്ചുളള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. ടോളിവു‍ഡിലെയും ബോളിവുഡിലെയും രണ്ട് മഹാദ്ഭുതങ്ങള്‍ ഒന്നിച്ചെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. 

ജയ് ഭീം എന്ന ഒറ്റ ചിത്രത്തിലൂടെ പേരെടുത്ത സംവിധായകനാണ്  ടി ജെ ജ്ഞാനവേല്‍. സൂര്യ നായകനായെത്തിയ ജയ് ഭീം ഏറെ പ്രേക്ഷകസ്വീകാര്യതയും പ്രശംസയും നേടിയ ചിത്രമാണ്. അതുകൊണ്ട് തന്നെ ജ്ഞാനവേലിന്‍റെ അടുത്ത ചിത്രവും മികച്ചതാകുമെന്ന് തന്നെയാണ് പ്രേക്ഷക പ്രതികരണം. വേട്ടൈയന്‍റെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഒരു സുപ്രധാന റോളിലാണ് അമിതാഭ് ബച്ചനെത്തുന്നതെന്നാണ് സൂചന. ഷൂട്ടിങിനിടെ എടുത്തി ചിത്രങ്ങളാണ് നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. തലൈവരും ബിഗ് ബിയും ഒന്നിച്ചുളള ചിത്രങ്ങള്‍ സോഷ്യലിടത്ത് ശ്രദ്ധനേടുകയാണ്. 

അതേസമയം, മലയാളത്തില്‍‌ നിന്ന് മഞ്ജു വാര്യരും ഫഹദ് ഫാസിലും രജനികാന്തിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് വേട്ടൈയന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. 

Amitabh Bachchan HUGS Rajinikanth on the sets of Vettaiyan; photos goes viral

MORE IN ENTERTAINMENT
SHOW MORE