E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 04:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഋതിക്കും സൂസെയ്നും വീണ്ടും വിവാഹിതരാകുമോ? കാത്തിരിപ്പോടെ ആരാധകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

roshan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളിവു‍ഡ് ലോകം ഏറെ ഞെട്ടലോടെ കേട്ട വിവാഹ മോചന വാർത്തയാണ് ഋതിക് റോഷന്റേത്. ഭാര്യ സൂസെയ്ൻ ഖാനുമൊത്തുള്ള പതിനാലു വർഷം നീണ്ട വിവാഹ ജീവിതത്തിനു തിരശീല വീഴ്ത്തിയപ്പോള്‍ ഋതിക്കിന് ഒരു കാര്യത്തിൽ നിർബന്ധമുണ്ട‌ായിരുന്നു, മക്കളുടെ എന്തു കാര്യങ്ങള്‍ക്കും ഇരുവരും ഒന്നിച്ചുണ്ടാകും എന്നതായിരുന്നു അത്. വിവാഹമോചനത്തോടെ പരസ്പരം ചെളി വാരിയെറിയുന്ന മറ്റു താരങ്ങൾക്കിടയിൽ ഇരുവരും മാതൃകയാവുകയും ചെയ്തു. ഇപ്പോഴത്തെ ബോളിവുഡിന്റെ സംസാരം മറ്റൊന്നുമല്ല ഇരുവരും വീണ്ടും വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണത്രേ ആരാധകർ. 

മുൻഭാര്യയും ഭർത്താവും ആണെന്നു കരുതി കാണുന്ന മാത്രയിൽ വഴിതിരിഞ്ഞു പോവുന്ന രീതി ഇല്ല ഇരുവരും തുടർന്നത്. മക്കളുടെ വെക്കേഷൻ ആഘോഷിക്കാനും അവര്‍ക്കൊപ്പം പാർട്ടികളിൽ പങ്കെടുക്കാനും ഋതിക്കും സൂസെയ്നും ഒന്നിച്ചുതന്നെ നിന്നു. അന്നുതൊട്ടേ ഋതിക് വീണ്ടും സൂസെയ്നെ വിവാഹം കഴിക്കാൻ പോവുകയാണോ എന്ന ഊഹാപോഹങ്ങള്‍ ഉ‌‌ടലെ‌ടുത്തിരുന്നുവെങ്കിലും ഇപ്പോഴത് ശക്തി പ്രാപിച്ചിരിക്കുകയാണ്. അതിനു കാരണവുമുണ്ട്. തന്റെ മുൻഭാര്യക്കു വേണ്ടി ഋതിക് ഒരു ആഡംബര അപാർട്മെന്റ് വാങ്ങിച്ചു കൊടുത്തിരിക്കുകയാണത്രേ.

വിവാഹമോചനത്തേക്കാൾ സൂസെയ്നും മക്കളുമാണ് തനിക്കു മുഖ്യം എന്നു തെളിയിക്കുകയാണ് ഋതിക് എന്നാണ് അടക്കം പറച്ചിൽ. ജുഹുവിൽ വാങ്ങിയ പുതിയ അപാർട്മെന്റിലേക്ക് ഋതിക്കിന്റെ വീ‌ട്ടിൽ  നിന്നും പതിനഞ്ചു മിനിറ്റിന്റെ വ്യത്യാസമേയുള്ളു. ഋതിക്കുമായി പിരിഞ്ഞതോടെ  മക്കൾക്കൊപ്പം വാടക വീട്ടിലായിരുന്നു സൂസെയ്ന്റെ താമസം. എന്തായാലും ഇതുകൂടിയായതോടെ ഋതിക്കും സൂസെയ്നും അധികം വൈകാതെ ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :