അവധിക്കാലം അടിച്ചുപൊളിക്കാനായി മക്കള്‍ക്കൊപ്പം നടത്തുന്ന വിദേശ ട്രിപ്പിനിടെ ബോളിവുഡ് താരം ഹൃതിക് റോഷന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലാകുന്നു. ആഡംബരനൗകയില്‍ മക്കള്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങളുടെ ചിത്രങ്ങളാണ് ഹൃതിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാലു ലക്ഷത്തിലേറെ ആരാധകരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തിരിക്കുന്നത്.
നൃത്തച്ചുവടുകള്‍ കൊണ്ടു ബോളിവുഡിനെ അത്ഭുതപ്പെടുത്തുന്ന ഹൃതിക്കിനെ കടത്തിവെട്ടുന്ന പ്രകടനമാണ് മക്കളായ ഹൃഹാനും ഹൃദാനും കാഴ്ചവയ്ക്കുന്നത്. ഒരു ഹീറോയിക് പോസ് ചെയ്യാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. അവരുടെ മനസില്‍ എന്താണെന്ന് എനിക്ക് കൃത്യമായി ഉറപ്പില്ല എന്ന അടിക്കുറിപ്പോടെയാണ് മക്കള്‍ കൈകള്‍ കുത്തി തലകീഴായി നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരുടെ അമ്മയായ സൂസൈനൊപ്പം ഇരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹമോചിതരാണെങ്കിലും കുട്ടികള്‍ക്കൊപ്പം ഇരുവരും ഒത്തുചേരാറുണ്ട്.