തെന്നിന്ത്യൻ താര റാണി നയൻതാര രഹസ്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. തമിഴ് സംവിധായകൻ സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഘ്‍നേശ് ശിവന്റെ പിറന്നാള്‍ ന്യൂയോര്‍ക്കില്‍ വെച്ച് ഇരുവരും ആഘോഷിക്കുകയും ചെയ്‍തിരുന്നു. ഇരുവരും വിദേശത്ത് വച്ച് ഉടൻ വിവാഹിതരാകുമെന്നാണ് അറിയുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഇത് വരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.