E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 02:32 AM IST

Facebook
Twitter
Google Plus
Youtube

ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

PTI5_15_2017_000144A
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രജനി കാന്ത്. വിശേഷണങ്ങൾ  ആവശ്യമില്ലാത്ത നടൻ. കടിച്ചു പിടിച്ച പല്ലുകൾക്കിടയിലൂടെ വരുന്ന അതിവേഗ പഞ്ച് ഡയലോഗുകൾ ആരാധകരെ ഇളക്കി മറിച്ചു. 40 വർഷത്തെ സിനിമാ ജീവിതം സ്റ്റൈൽ മന്നന് പ്രേഷകരുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു. ഒടുവിൽ  2.0 വരെയെത്തി നിൽക്കുന്നു ആ അഭിനയ ജീവിതം. 

നേടാവുന്നതെല്ലാം നേടി എന്നു പറയാമെങ്കിലും രജനികാന്തിനു അങ്ങനെ പറയാനാകില്ല. ദുബായിൽ 2.0 യുടെ ഓഡിയോ ലോഞ്ചിനിടെയാണ് രജനി പല അർഥങ്ങളും വ്യാഖ്യാനിക്കാവുന്ന വാചകങ്ങൾ പറഞ്ഞത്. സിനിമാ മേഖലയിൽ 40 വർഷം പിന്നിടുമ്പോൾ എന്താണ് പറയാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന് രജനി പറഞ്ഞ മറുപടി ശ്രദ്ധേയം. 

‘ഈ 40 വർഷം എങ്ങനെ പിന്നിട്ടുവെന്ന് എനിക്കറിയില്ല.ഇപ്പോഴും നാലോ അഞ്ചോ വർഷമേ ആയിട്ടുള്ളൂ എന്നു തോന്നുന്നു. ദൈവാനുഗ്രഹവും ആരാധകരുടെ പിന്തുണയും ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഇവിടം വരെ എത്താൻ സാധിക്കില്ലായിരുന്നു. പ്രശസ്തിക്കും പണത്തിനും വളരെ കുറച്ചു സന്തോഷം നൽകാൻ മാത്രമേ സാധിക്കൂ എന്ന് കഴിഞ്ഞ 40 വർഷങ്ങൾ എന്നെ പഠിപ്പിച്ചു. ഈശ്വരവിശ്വാസവും ദൈവകാരുണ്യവും കൊണ്ടാണ് എനിക്കു എല്ലാം ചെയ്യാൻസാധിച്ചത്. ഇതുവരെ പൂർത്തികരിച്ചിട്ടില്ലാത്ത ഒരു സ്വപ്നമുണ്ട് എനിക്ക്. അത് എന്തായിത്തീരുമെന്നു നോക്കാം.’ ഇതായിരുന്നു രജനിയുടെ വാക്കുകൾ. 

സ്വപ്നത്തെക്കുറിച്ച് രജനി സൂചന നൽകിയില്ലെങ്കിലും രാഷ്ട്രീയ പ്രവേശമായിരിക്കും അതെന്നു കരുതുന്നവരുണ്ട്.