E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 04:42 AM IST

Facebook
Twitter
Google Plus
Youtube

ഇനിയും കരിവാരിത്തേക്കാൻ നിന്നു കൊടുക്കില്ല; മറുപടിയുമായി ഹൃതിക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കങ്കണയും ഹൃതിക് റോഷനും വഴിപിരിഞ്ഞെങ്കിലും പ്രണയവിവാദങ്ങൾക്ക് അവസാനമില്ല. കങ്കണയുടെ തുടർച്ചയായുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി ഋതിക്റോഷനാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. താൻ എന്നും ഒരു ഇരയാവില്ലെന്നും എന്തുംനേരിടാൻ തയ്യാറാണെന്നുമാണ് താരത്തിന്റെ നിലപാട്. 

ബോളിവുഡിൽ ഏറെ ചർച്ചചെയ്യപ്പെട്ടതാണ് കങ്കണറാവത്തും ഹൃതിക് റോഷനുംതമ്മിലുള്ള പ്രണയതകർച്ച. ബന്ധംവേർപിരിഞ്ഞതോടെ നടി കങ്കണ റാവത്ത് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഏറെകാലം അത് തുടർന്നു. അപ്പോഴൊന്നും ഋതിക്കിന്റെ  ഭാഗത്തുനിന്ന് മറുപടിയൊന്നും വന്നതേയില്ല. എന്നാൽ, കഴിഞ്ഞദിവസം കങ്കണയുടെ സഹോദരിയും പരാമർശംനടത്തിയപ്പോൾ, ഹൃതിക് രംഗത്തെത്തി. 

വിവാഹമോചനത്തിൽപോലും പങ്കാളിയുമായി വഴക്കുണ്ടാക്കാത്ത തന്നെ ഇനിയും കരിവാരിത്തേക്കാൻ നിന്നുകൊടുക്കില്ലെന്നാണ് താരത്തിന്റെ നിലപാട്. റോഡിലൂടെ നടക്കുമ്പോൾ ഒരാൾ ശല്യംചെയ്യാനെത്തിയാൽ നമ്മളാരും ഗൗനിക്കില്ല. പക്ഷെ, അവർ നമ്മുടെ വീടിനുനേരെ കല്ലെറിഞ്ഞാൽ ബാധിക്കുന്നത് തന്നെ മാത്രംആയിരിക്കില്ല. അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കേണ്ടിവരുന്നതെന്നും ഹൃതിക് റോഷൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഒരു പാർട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട കങ്കണയെ സഹോദരിയോടൊപ്പം പറഞ്ഞയച്ചത് താനാണ്. 2008ൽനടന്ന ഈ സംഭവത്തിന് ശേഷം അഞ്ചുവർഷം കഴിഞ്ഞാണ് തങ്ങൾ പ്രണയത്തിലാണെന്ന് വാർത്തകള്‍ വരുന്നത്. പ്രചരിച്ചതിൽ പലതും ഫോട്ടോഷോപ്പ് ചിത്രങ്ങളാണ്. ഇരുവരും കാണുന്നതുപോലും വല്ലപ്പോഴുംമാത്രമായിരുന്നു. കൂടുതൽ  ആരോപണങ്ങൾവരട്ടെ, എന്തുംനേരിടാൻ തയ്യാറാണ്. താരം തുറന്നുപറയുന്നു.