കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ഇന്ത്യയൊട്ടാകെ ഉയർന്നുകേട്ട ഈ ചോദ്യത്തിന് രണ്ടുദിവസത്തിനുള്ളിൽ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാഹുബലി ആരാധകർ. ഇതിനിടെ കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തിയെന്നതിന് പല വിശദീകരണങ്ങളും പലരിൽ നിന്നും ഉയർന്നുകേട്ടു.
ഇപ്പോഴിതാ സംഗതി ട്രോളന്മാരും ഏറ്റുപിടിച്ചിരിക്കുകയാണ്. ബാഹുബലി 2 ഇറങ്ങുമ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുക സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ചാകും. ഇത് കൂട്ടിച്ചേർത്ത് രസകരമായ ട്രോളുമായി വിദ്വാന്മാർ എത്തിക്കഴിഞ്ഞു.