ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എസ്.എസ്.രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗം തിയറ്ററുകളിലെത്തി. ഇന്ത്യയൊട്ടാകെ വമ്പന്‍ റിലീസാണ് ഒരുക്കിയിരുന്നത്. കേരളത്തിലും വന്വരവേല്പാണ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗിനടക്കം ലഭിച്ചത്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിങ് സെന്ററുകളാണ് സിനിമയ്ക്കുള്ളത്. ഫോര്‍ കെ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ബാഹുബലി.
ബാഹുബലി രണ്ടാം ഭാഗം ആദ്യം കണ്ടത് ഗള്‍ഫിലെ പ്രേക്ഷകര്‍. ഇന്നലെ വൈകിട്ടായിരുന്നു ഗള്‍ഫിലെ റീലീസ്. എല്ലാ തിയറ്ററുകളിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം. അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം നിര്‍ത്തിയടത്തു നിന്നാണ് കഥ തുടരുന്നത്.
പ്രണയവും പ്രതികാരവും വഞ്ചനയുമെല്ലാം വേണ്ടുവോളമുണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍. പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്ന നിമിഷങ്ങളും ഏറെ കരുതി വച്ചിരിക്കുന്നു രണ്ടാം ഭാഗത്തില്‍ രാജമൗലി. ബന്ധങ്ങളുടെ തീവ്രതയിലാണ് രണ്ടാം ഭാഗത്തില്‍ കഥ മുന്നേറുന്നത്. രമ്യാ കൃഷ്ണന്റെ ശിവകാമിയും സത്യരാജിന്റെ കട്ടപ്പയും ഒന്നിനൊന്ന് മികച്ചു നില്ക്കുന്നു. ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന് പ്രേക്ഷകര്‍.
നാലു ഭാഷകളിലായി ആയിരത്തോളം സ്ക്രീനുകളിലാണ് ബാഹുബലി ഗള്‍ഫില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിനു മുന്‍പ് തന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ബാഹുബലി പുതിയ ചരിത്രമെഴുതുമെന്ന് ആദ്യദിനത്തിലെ പ്രേക്ഷകപ്രതികരണം ഉറപ്പിക്കുന്നു
Advertisement