ഇന്ത്യന്‍ സിനിമയുടെ കച്ചവടക്കണക്കില്‍ ബാഹുബലി രണ്ടാം വരവിന് ഇതിഹാസ തുല്യ അരങ്ങേറ്റം. ആദ്യനാള്‍ തന്നെ നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയാണ് ചിത്രം പുതിയ റെക്കോര്‍ഡ് തീര്‍ത്തത്.
ആദ്യനാള്‍ മറ്റൊരു സിനിമ കാണാനും ഇത്രമേല്‍ ആവേശം ദൃശ്യമായില്ലെന്നാണ് ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 4800 കേന്ദ്രങ്ങളിലായി 6500 സക്രീനുകളിലാണ് ബാഹുബലിയുടെ കാഴ്ച തെളിഞ്ഞത്. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 108 കോടി. നാലുഭാഷകളിലായി ആഘോഷ കാലത്തല്ലാതെ റിലീസായ സിനിമയുടെ കളക്ഷന്‍ അണിയറ പ്രവര്‍ത്തകരെ വരെ അമ്പരപ്പിക്കുന്നു.
ആദ്യ പതിപ്പിന് അമ്പതുകോടിയായിരുന്നു ആദ്യ ദിന കളക്ഷന്‍. ആന്ധ്ര തെലങ്കാന മേഖലയില്‍ നിന്ന് 45 കോടിയും തമിഴ്നാട്ടില്‍ നിന്ന് 14 കോടിയുമാണ് ചിത്രം ആദ്യനാള്‍ നേടിയത്. കേരളത്തിലെ കണക്ക് അഞ്ചും ഏഴും കോടിക്ക് ഇടയിലാകുമെന്നാണ് പ്രാഥമിക കണക്ക്.