പണം പിന്‍വലിക്കാത്ത എടിഎം ഇടപാടുകള്‍ ഇനി സൗജന്യം; റിസര്‍വ് ബാങ്ക്

പണം പിന്‍വലിക്കാതെ എടിഎമ്മിലൂടെ നടത്തുന്ന ഇടപാടുകള്‍ സൗജന്യമാക്കി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. ബാലന്‍സ് പരിശോധിക്കല്‍, ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്‍റ് എടുക്കല്‍, നാലക്ക രഹസ്യ നമ്പര്‍ മാറ്റല്‍ തുടങ്ങിയുള്ള എല്ലാ സേവനങ്ങളും ഇനി മുതല്‍ സൗജന്യമാകും. നിശ്ചിത എണ്ണത്തില്‍ കൂടുതലുള്ള എടിഎം ഇടപാടുകള്‍ക്ക് ഇതുവരെ ബാങ്കുകള്‍ പണം ഈടാക്കിയിരുന്നു.

എടിഎമ്മില്‍ പണം ഇല്ലാതെ വന്നാല്‍ ആ ഇടപാടിന് ചാര്‍ജ് നല്‍കേണ്ടതില്ല. എടിഎം തകരാറ് കാരണമോ ബാങ്ക് നെറ്റ്വര്‍ക്ക് തകരാറ് കാരണമോ പണം പിന്‍വലിക്കാനാവാതെ വന്നാലും ഇടപാടുകാരില്‍ നിന്ന് ഇനി മുതല്‍ പണം ഈടാക്കില്ല.