രൂപയ്ക്ക് വീണ്ടും റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 81 കടന്നു

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച തുടരുന്നു. ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 81 രൂപ കടന്നു. ഇന്നലെ 80.79 നിരക്കിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് വ്യാപാരം തുടങ്ങിയതുതന്നെ 81.12 രൂപയിലാണ്. യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ച പലിശ വര്‍ധനയുടെ ആഘാതം വിപണിയില്‍ തുടരുകയാണ്. തകര്‍ച്ച നേരിടാന്‍ റിസര്‍വ് ബാങ്ക് കാര്യമായ ഇടപെടല്‍ നടത്താത്തതും തിരിച്ചടിയായി. രൂപയുടെ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് അധികമായി ഡോളര്‍ വിപണിയിലിറക്കുമെന്നാണ് പ്രതീക്ഷ. മൂല്യം 80 രൂപയില്‍ പിടിച്ചുനിര്‍ത്താന്‍ ജൂലൈയില്‍ മാത്രം റിസര്‍വ് ബാങ്ക് 1900 കോടി ഡോളര്‍ വില്‍പന നടത്തിയിരുന്നു.

Rupee hits record low vs US dollar for second day, slides past 81 levels