ജിഡിപി വളർച്ച 13.5%; ആർബിഐ പ്രതീക്ഷിച്ചതിനേക്കാൾ കുറവ്

പ്രതീകാത്മക ചിത്രം

സാമ്പത്തിക വളർച്ചാ നിരക്കിൽ വൻ വർധന. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 13.5%. തൊട്ട് മുൻ പാദത്തേക്കാൾ 4.1% വർധന. ഉപഭോഗത്തിൽ ഉള്ള വർധനയാണ് വളർച്ച നിരക്ക് കൂടാൻ കാരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 20.1% ആയിരുന്നു വളർച്ച നിരക്ക്. എന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 15% ൽ എത്തുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്.