സ്വർണ വിലയിൽ വൻ വർധന; പവന് 31,000 രൂപ നൽകണം

സ്വര്‍ണ വില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നല്‍കേണ്ടി വരുന്നത് ശരാശരി 31,000 രൂപ. പണിക്കൂലിയും നികുതിയും സെസും ചേര്‍ത്താണിത്. 

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. പവന് 2120 രൂപയും ഗ്രാമിന് 265 രൂപയും രണ്ടാഴ്ച കൊണ്ട് കൂടി. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‌‍ 31000 രൂപ നല്‍കണം. പണിക്കൂലിയും മൂന്ന് ശതമാനം സെസും കാല്‍ ശതമാനം പ്രളയ സെസും ചേര്‍ക്കുമ്പോഴാണിത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനമൂലമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നത്. 

അമേരിക്കയും ചൈനയും തമ്മിലുളള  വ്യാപാര യുദ്ധവും അമേരിക്കയില്‍ പലിശ നിരക്ക് കുറയുന്നതും സ്വര്‍ണത്തിന്‍റെ ഡിമാന്‌റ് വര്‍ധിപ്പിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ഇടിവും സ്വര്‍ണ വില വര്‍ധിക്കുന്നതിനിടയാക്കി.