പഴയ സ്വര്‍ണം ഇനി വില്‍ക്കാനാകില്ലേ? പുതിയ ഉത്തരവില്‍ ആശങ്ക വേണോ?

രാജ്യത്ത് സ്വര്‍ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഹാള്‍മാര്‍ക്കിങ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുകയാണ്. ഈ ഉത്തരവ് വന്നതിന് പിന്നാലെ പലതരം ആശങ്കകളാണ് പൊതുജനങ്ങളില്‍ നിന്നും ഉയരുന്നത്. ഇനി ഏത് സ്വര്‍ണമാകും വാങ്ങേണ്ടത്, ഏത് ജ്വല്ലറിയില്‍ നിന്നാണ് വാങ്ങേണ്ടത്, കയ്യിലുള്ള പഴയ സ്വര്‍ണത്തിന് വില ഇല്ലാതെ ആകുമോ തുടങ്ങി നീളുന്നു സംശയങ്ങള്‍. പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് 2021 ജൂണ്‍ 15 മുതല്‍ രാജ്യത്ത് ഉടനീളം ആഭരണശാലകള്‍ക്ക് 14,18,22 കാരറ്റ് ഉള്ള സ്വര്‍ണ വസ്തുക്കളും ആഭരണങ്ങളും മാത്രമേ വില്‍ക്കാന്‍ അനുവാദമുള്ളൂ. ഹാള്‍മാര്‍ക്ക് എന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിയെ സൂചിപ്പിക്കുന്ന സാക്ഷ്യപത്രമാണ്. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന 40 ശതമാനം സ്വര്‍ണം മാത്രമാണ് ഹാള്‍മാര്‍ക്ക് ചെയ്യുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഏകദേശം 4 ലക്ഷം സ്വര്‍ണവ്യാപാരികളാണ് ഉള്ളത്. ഇതില്‍ 35, 879 പേര്‍ മാത്രമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അഥവാ ബിഐഎസ് ഹാള്‍മാര്‍ക്കുള്ള സ്വര്‍ണം വില്‍ക്കുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നതിന് തടസ്സമുണ്ടോ എന്നതാണ് പൊതുജനങ്ങളുടെ പ്രധാന സംശയവും ആശങ്കയും. വിശദമായ വിഡിയോ കാണാം.