പ്രളയ ദുരിതാശ്വാസം; കെ.എം.ട്രേഡിങ്ങ് 2 കോടി 35 ലക്ഷം രൂപ നൽകി

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പ്, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്കുളള രണ്ട് കോടി മുപ്പത്തിഅഞ്ച് ലക്ഷം രൂപയുടെ ചെക്ക് കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പ് സിഇഒ യും മാനേജിങ് ഡയക്ടറുമായ കോരാത്ത് മുഹമ്മദ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യവസായി മന്ത്രി ഇ.പി.ജയരാജന് കൈമാറുന്നു

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി രൂപ നല്‍കി.  ഗ്രൂപ്പ് സിഇഒ യും മാനേജിങ് ഡയക്ടറുമായ കോരാത്ത് മുഹമ്മദ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യവസായി മന്ത്രി ഇ.പി.ജയരാജന് ചെക്ക് കൈമാറി. 

കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യക്കാരായ കെ.എം.ട്രേഡിങ്ങ് സ്റ്റാഫ് അംഗങ്ങൾ സമാഹരിച്ച 35 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിട്ടുണ്ട്.

പ്രളയ ദുരന്തത്തിൽപെട്ട് കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരായ ജനവിഭാഗത്തെ പുനഃരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമാകേണ്ടത് കടമയാണെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക് രണ്ട് കോടി മുപ്പത്തിഅഞ്ച് ലക്ഷം രൂപ കൈമാറിയതെന്ന് സിഇഒയും മാനേജിങ് ഡയക്ടറുമായ കോരാത്ത് മുഹമ്മദ് പറഞ്ഞു.

അതിവേഗം കേരളം പൂർവാധികം ശക്തിയോടെ തിരിച്ചു വരുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിച്ച് ഒരു നവകേരളം പെട്ടെന്ന് തന്നെ കൈവരിക്കാൻ നമുക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.