ട്രംപ്–ഉന്‍ സമാധാനക്കരാര്‍: ചലനങ്ങൾക്ക് കാത്ത് വ്യാപാരമേഖല

ട്രംപ്–ഉന്‍ സമാധാനക്കരാര്‍ ആഗോള വ്യാപാരത്തിലും ചില ചലനങ്ങളുണ്ടാക്കും. കൊറിയന്‍ മേഖലയില്‍ സമാധാനമുണ്ടാകുന്നത് ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റുകള്‍ക്കാകും പ്രയോജനം ചെയ്യുക.

കിം ജോങ്ങ് ഉന്‍ അധികാരത്തിലെത്തിയ ശേഷം ഉത്തരകൊറിയയുടെ സാമ്പത്തിക സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നത് വാസ്തവം. എന്നാല്‍, ആഗോള വ്യാപാരത്തില്‍ ഉത്തരകൊറിയയുടെ സ്ഥാനം കാര്യമായൊന്നും മെച്ചപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ പ്രധാന കയറ്റുമതി മിനറല്‍സും മെറ്റലര്‍ജിക്കല്‍ ഉല്‍പന്നങ്ങളും, ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള മാനുഫാക്ചേഡ് ഉല്‍പന്നങ്ങളുമാണ്. ഇതില്‍ 85 ശതമാനവും ചൈനയിലേക്കാണുതാനും. പെട്രോളിയം, കല്‍ക്കരി, മെഷനറികള്‍ ഇവയാണ് പ്രധാന ഇറക്കുമതി. പക്ഷെ, ആഗോള കപ്പല്‍ ചരക്കുഗതാഗതത്തിന്‍റെ കേന്ദ്ര ബിന്ദുവാണ് കൊറിയന്‍ മേഖലയെന്നതിനാല്‍ ഇവിടെ സമാധാനം പുലരുന്നത് വ്യാപാര മേഖലയ്ക്ക് അനുകൂലമാണ്. 

ഓഹരിവിപണികള്‍ അടക്കമുള്ള ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റുകള്‍ക്കും പുതിയ കരാര്‍ മൂലം നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കൂടുതല്‍ നിക്ഷേപം ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റിലേക്കെത്താന‍് വഴിതുറക്കുമെന്നതുതന്നെ കാരണം.

അതേസമയം, 1994ലും 2005ലും  സമാന കറാറുകള്‍ ഉണ്ടായെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല. ഇത്തണത്തെ കരാറിന്റെ അവസ്ഥയെന്താകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.