സ്വാശ്രയ കോളജുകള്‍ പക്വത കാട്ടണം; കുട്ടികള്‍ സമ്മര്‍ദം നേരിടുന്നു: മന്ത്രി

അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സ്വാശ്രയ കോളജുകള്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. കോളജുകള്‍ പക്വത കാട്ടണമെന്നും അച്ചടക്കം, സദാചാരം എന്നിവയില്‍ കുട്ടികള്‍ കടുത്ത സമ്മര്‍ദം നേരിടുന്നുവെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ പാകതയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതോടെ പരിശോധിച്ച് നടപടിയെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. 

Minister R Bindu against self financing colleges