സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് കൂടുതലിടത്തേക്ക് വ്യാപിപിക്കും

loadshedding30
File Photo
SHARE

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഏതുവിധേയനെയും കുറയ്ക്കാന്‍  കൂടുതല്‍ പ്രദേശങ്ങളില്‍ അപ്രഖ്യാപിത ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തി കെ.എസ്.ഇ.ബി. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാകുന്നു. മേഖലാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിലുണ്ടായത് നേരിയ കുറവുമാത്രം.

ആലപ്പുഴ പുന്നപ്ര തീരദേശത്ത് ഇന്നലെ രാത്രി 11.30 ന് വൈദ്യുതി പോയി. ഉദ്യോഗസ്ഥരെ വിളിച്ചിട്ടും ഫോണെടുക്കാതായതോടെ നാട്ടുകാര്‍ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയ പ്രദേശമാണിത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍  വൈദ്യുതി പുനസ്ഥാപിച്ചത് പുലര്‍ച്ചെ 2.45 ന്.  തിരുവനന്തപുരത്തും മലയികീഴ് , വിളവൂര്‍ക്കല്‍ പഞ്ചായത്തുകളില്‍  വൈദ്യുതി പോയതിനെത്തുര്‍ന്ന് ജനംസഹികെട്ട് കെ.എസ്.ഇ.ബി ഓഫിസില്‍ പ്രതിഷേധവുമായെത്തി.കൊടുംചൂടത്ത് രാത്രി വൈദ്യുതി പോകുന്നത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. അതും നാലുംഅഞ്ചുംതവണ. ലോഡ്ഷെഡിങ് രഹിത സംസ്ഥാനം എന്ന പേര് പോകാതിരിക്കാന്‍ മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി ഓഫ് ചെയ്യുക എന്ന രീതിയാണ് കെ.എസ്.ഇ.ബി നടപ്പാക്കുന്നത്. 

പക്ഷേ അതും ഫലംകാണുന്നില്ലെന്ന് മാത്രം. കഴിഞ്ഞമാസം മൂന്നുതവണ വൈദ്യുതി ഉപഭോഗം റെക്കോഡ് തിരുത്തിയെങ്കില്‍ ഈമാസം അഞ്ചുദിവസം പിന്നിടുമ്പോള്‍ രണ്ടുതവണ റെക്കോര്‍ഡ് മാറ്റിയെഴുതിക്കഴിഞ്ഞു. മേയ് രണ്ടിന് 114.18 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തിയപ്പോള്‍ അടുത്തദിവസം തന്നെ 115.94 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ച് റെക്കോര്‍ഡ് പുതുക്കി. ഇന്നലെ നേരിയ കുറവ് മാത്രം 112.25 ദശലക്ഷം യൂണിറ്റ്. വൈദ്യുതി ആവശ്യകതയിലും വലിയ കുറവ് കാണുന്നില്ല

വൈദ്യുതി ഉപഭോഗവും ആവശ്യകതയും

മേയ് 1–107.15 MU (5607 MW)

മേയ് 2–114.18 MU (5797 MW)

മേയ് 3–115.94 MU (5635 MW)

മേയ് 4–112.25 MU (5779 MW)

മേഖലാടിസ്ഥാനത്തിലുള്ള വൈദ്യുതി നിയന്ത്രണം ഏകോപിപ്പിക്കുന്നതിന് കെഎസ്ഇബി പ്രത്യേകം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഉപഭോഗം കൂടിയ സ്ഥലങ്ങളിലാണ് വൈദ്യുതി ഓഫ് ചെയ്യുന്നത്. എന്നിട്ടും കാര്യമായ കുറവ് വരുന്നില്ല. 

Unannounced loadshedding will spread to more places in the state

MORE IN BREAKING NEWS
SHOW MORE