മകന്‍ ഭാര്യയുടെ വീടിനു സമീപം മരിച്ച നിലയില്‍; ദുരൂഹതയെന്നു ബന്ധുക്കള്‍

തിരുവനന്തപുരം കാട്ടാക്കടയില്‍ മകന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. ഭാര്യ വീടിനു സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രശാന്തിന്‍റെ മരണത്തിലാണ് അന്വേഷണാവശ്യം. മകന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നാണ് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നത്.

മൂന്നാറില്‍ ജോലിക്കുപോകാനെന്നു അറിയിച്ചാണ് പ്രശാന്ത് വീടു വിട്ടിറങ്ങിയത്. ഭാര്യവീടിനു സമീപം ആത്മഹത്യ ചെയ്തെന്നാണ് പിന്നീട് അറിഞ്ഞത്. ഇതിനിടയില്‍ പ്രശാന്തിന്‍റെ ഭാര്യ മോശമായി തങ്ങളോടു സംസാരിച്ചെന്നും മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. ഇന്നു പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തിന്‍റേത് പ്രണയ വിവാഹമായിരുന്നു. പ്രശാന്തിന്‍റെ ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നു മാതാപിതാക്കള്‍ പറയുന്നു. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി