ബഫര്‍ സോണ്‍: സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ല

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കി‌യ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം പരിഗണനയിലില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. വിധിയില്‍ മാറ്റം വരുത്താന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ  എം.കെ രാഘവന്‍, ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി നല്‍കി. 

സംരക്ഷിത വന മേഖലയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. സംസ്ഥാനങ്ങളില്‍ നിന്ന് അടക്കം ലഭിക്കുന്ന ശുപാര്‍ശകള്‍ പരിഗണിച്ചാണ് അന്തിമ വിജ്ഞാപനം ഇറക്കുക. ബഫര്‍ സോണുകളുടെ പ്രാഥമിക മാപ്പിങ്ങിലെ പിഴവുമൂലം നാട്ടുകാര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പഠനം നടത്തിയിട്ടില്ലെന്നും വനം പരിസ്ഥിതി സഹമന്ത്രി വ്യക്തമാക്കി. 

Buffer Zone: There is no legislation to override the Supreme Court verdict