കല്ലടയാറ്റില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; അപകടം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍

kallada-death-0505
SHARE

കൊല്ലം കല്ലടയാറ്റില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പത്തനാപുരം മഞ്ചളളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിലായിരുന്നു അപകടം. കുളനട സ്വദേശി നിഖില്‍, മഞ്ചളളൂര്‍ സ്വദേശി സുജിന്‍ എന്നിവരാണ് മരിച്ചത്. ബന്ധുക്കളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. നിഖില്‍ വെളളത്തില്‍ താഴുന്നത് കണ്ട് രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് സുജിനും മുങ്ങിത്താഴ്ന്നതെന്നാണ് വിവരം. ഇരുപതുവയസുകാരായ ഇരുവരും െഎടിെഎ പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16ന് ഇതേ മേഖലയില്‍ പട്ടാഴി ആറാട്ടുപുഴ പാലത്തിന് സമീപം കല്ലടയാറ്റില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു.  

Two students drowned to death in Kollam

MORE IN BREAKING NEWS
SHOW MORE