ബഫര്‍സോണ്‍; ഉത്തരവിലെ മാറ്റം കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധം: വനംമന്ത്രി

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ സുപ്രീംകോടതി മാറ്റം വരുത്തിയത് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇത് മലയോരമേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ നിയമത്തിന്റെ വഴി സ്വീകരിച്ച സര്‍ക്കാര്‍ നിലപാടിന് ലഭിച്ച അംഗീകാരമാണ് സുപ്രിംകോടതി ഉത്തരവെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.

സുപ്രീംകോടതി വിധി ആശ്വാസകരമെന്ന്  കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരളത്തിലെ കർഷകർക്ക് ഏറ്റവും ആശ്വാസകരമായ വിധി എന്നും ജോസ് കെ മാണി പറഞ്ഞു. സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സുപ്രീം കോടതി ഇളവ് അനുവദിച്ചു. ഖനനം ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണങ്ങള്‍ തുടരും. കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്കാണ് ഇതോടെ ഇളവ് ലഭിക്കുക.